2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രപഞ്ചം ഇന്നലെ വരെ... ..........

പണ്ട് പണ്ട് ... പണ്ടെന്നു പറഞ്ഞാല്‍ മഹാ സ്ഫോടനത്തിനും ശേഷം .. .... അമിനോ ആസിടുകളില്‍ നിന്ന് ലോകത്ത് ആദ്യത്തെ ജൈവ കണിക ആദ്യമുണ്ടായി.. ആ ജൈവ കണികയില്‍ നിന്ന് യാദ്രിശ്ചികമായി ഏക കോശ ജീവിയുണ്ടായി..ഇര തേടാന്‍ പോലും അറിയാത്ത, സംവിധാനങ്ങള്‍ ഇല്ലാത്ത കേവലം ഒരു ഏക കോശ ജീവി. .. ജീവിക്കണമെങ്കില്‍ ഇര തേടണമെന്ന് പിന്നീട് സ്വയം മനസ്സിലാക്കി.. ഇര തേടാന്‍ തുടങ്ങി കാലത്തെ അതി ജീവിച്ചു.. പ്രപഞ്ചത്തിന്റെ ഭാഗമായി ...
പിന്നെയും കാല ചക്രം കറങ്ങി.... ഏക കോശ ജീവിക്ക് ക്യാന്‍സര്‍ പിടിച്ചു കോശങ്ങള്‍ അനിയന്ത്രിതമായി ഇരട്ടിച്ചു പെരുകി ബഹു കോശ ജീവിയുണ്ടായി . ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ തന്നെ തീര്‍ത്തും യാദ്രിശ്ചികമായി.. ബഹു കോശ ജീവികള്‍ എന്ന് പറഞ്ഞാല്‍ കയ്യില്ല, കാലില്ല , ചിറകുകളില്ല,കണ്ണില്ല, ചെവിയില്ല, എല്ലുകള്‍ ഇല്ല, മൂക്കില്ല, തലച്ചോറ് ഇല്ല പ്രത്യേക രൂപം പോലും ഇല്ല. ജീവനുള്ള ഇറച്ചി കട്ട...... എന്നിട്ടും ജീവിച്ചു...

ജീവിക്കാന്‍ എന്തെങ്കിലും ഭക്ഷിക്കണം എന്ന് തലച്ചോറില്ലാത്ത ഇറച്ചി കട്ടയ്ക്ക് മനസ്സിലായി..... കാല ക്രമേണ വായ്‌ സ്വയം കീറി. കുടലുകള്‍ ഉണ്ടായി.. വയറുമായി ബന്ധം ഉണ്ടായി... പറയാന്‍ മറന്നു.. അതിനു മുന്‍പേ കാല ക്രമേണ വയറും ഉണ്ടായി...... ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ജീവിക്കാന്‍ തുടങ്ങി കാലത്തെ അതി ജീവിച്ചു പ്രപഞ്ചത്തിന്റെ ഭാഗമായി...

ഇറച്ചി കട്ടകള്‍ക്ക് പിന്നെയും ക്യാന്‍സര്‍ പിടിച്ചു.. കോശങ്ങള്‍ പെരുകി ഭീമാകാരം പൂണ്ടു..... ഇറച്ചി കട്ടകള്‍ വിവിധ വര്‍ഗ്ഗങ്ങളായി വഴി പിരിയാന്‍ തുടങ്ങി..... തലച്ചോര്‍ ഉണ്ടായി .. ചിന്തിക്കാന്‍ തുടങ്ങി.. അങ്ങനെ ചിന്തിക്കാന്‍ തലച്ചോര്‍ വേണമെന്നു മനസ്സിലായി..... കാല ക്രമേണ കാലു മുളച്ചു.. നടക്കാന്‍ തുടങ്ങി.. കാലില്ലാതവ ഇഴയാന്‍ തുടങ്ങി.. കാലു മുളച്ചു തുടങ്ങിയപ്പോഴേ ഇഴഞ്ഞു നീങ്ങിയതിനാല്‍ കാലിന്റെ കോശങ്ങള്‍ ഉരഞ്ഞു പോയി.. ...അവയ്ക്ക് പിന്നീടൊരിക്കലും കാലു മുളച്ചതെയില്ല...... പാമ്പുകളും മണ്ണിരകളും ഉണ്ടായി.. ......

ഇറച്ചി കട്ടകള്‍ക്ക് ലോകം കാണണം എന്ന് തോന്നി..... വെറുതെ തോന്നി... മുഖത്ത് രണ്ട് കണ്‍ കുഴികള്‍ ഉണ്ടായി... സങ്കീര്‍ണ്ണമായ കണ്ണ് ഉണ്ടാവാന്‍ പിന്നെയും കോടാനു കോടി വര്‍ഷമെടുത്തു.... ഒരു തലമുറയില്‍ പെട്ട ഇറചികട്ടകള്‍ക്ക് ആദ്യമായി വെളിച്ചം കിട്ടി... യാദ്രിഷിചികതയുടെ പ്രപഞ്ചം ആദ്യമായി കണ്ടു അതിശയം പൂണ്ടു.. ...അവര്‍ തുള്ളി കളിച്ചു നടന്നു.... തല കുത്തി മറിഞ്ഞു..... അതു വരെ കണ്ണ് മുളക്കാത്ത ഇറച്ചി കട്ടകളെ നോക്കി കൊഞ്ഞനം കുത്തി.. കുരുടന്‍മാരായ ഇറച്ചി കട്ടകള്‍ക്ക് വിഷമം തോന്നി.. എങ്കിലും അവര്‍ നിരാശാര്‍ ആയില്ല.... അവര്‍ കണ്ണ് മുളച്ചവരോട് അതിന്റെ കാരണങ്ങള്‍ തേടി..... ആഗ്രഹം ആണ് പ്രധാനം എന്ന് മനസ്സിലാക്കി.... കുരുടന്മാരും ആഗ്രഹിക്കാന്‍ തുടങ്ങി.. തലമുറകള്‍ ആഗ്രഹം കൈമാറി.... യാദ്രിഷിചികതയെ വിശ്വസിച്ച് മനസ്സില്‍ ധ്യാനിച്ച്‌ കോടി വര്‍ഷങ്ങള്‍ കടന്നു പോയി.. കണ്‍ കുഴികള്‍ ഉണ്ടായി.. പിന്നെയും കാലമേറെ കറങ്ങി... അവയ്ക്കും വെളിച്ചം കാണാന്‍ ഭാഗ്യം തുടങ്ങി..

കുരുത്തം കെട്ട ചില ഇറച്ചി കട്ടകള്‍ ആകാശത്തേക്ക് നോക്കി... നീലാകാശം അവയെ ഭ്രമിപ്പിച്ചു... അവിടെ പറന്നു നടക്കണം എന്ന മോഹം തോന്നി.. അതിനായി തലമുറകളുടെ ആഗ്രഹം കൈമാറി അവ കാത്തിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ തൂവലുകള്‍ കുരുത് വന്നു.. ചിറകിട്ടടിച്ചു നോക്കി ... പറക്കാന്‍ കഴിഞ്ഞില്ല... പിന്നെയും തലമുറകള്‍ കടന്നു പോയി..... പരിശീലനം തുടര്‍ന്ന് കൊണ്ടിരുന്നു....... കൂട്ടത്തില്‍ ഒരുത്തന്‍ ഉയരമുള്ള കുന്നിന്‍ മുകളിലേക്ക് നടന്നു.. അവിടെനിന്ന് താഴോട്ടു ചാടി .... ചിറകിട്ടടിക്കാന്‍ തുടങ്ങി... കുറച്ച പറന്നു... തളര്‍ന്നു തല കുത്തി വീണു .... വീര മൃത്യു വരിച്ചു... പിന്നെയും കാലം കറങ്ങി..... വീര നായകന്റെ കഥ തലമുറകള്‍ കൈമാറി.. ..ആഗ്രഹം തീഷ്ണമായി.. ഒടുവില്‍ കുരുത്തം ഇറച്ചി കട്ടകള്‍ പരയ്ക്കാന്‍ തുടങ്ങി.. അവ പറവകള്‍ ആയി.. ..

ഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍ കണ്ടു മോഹിച്ച ഇറച്ചികട്ടകള്‍ അവയെ എത്തി പിടിക്കാന്‍ നോക്കി... നടന്നില്ല... മരത്തില്‍ അല്ലി പിടിച്ചു കയറി.. എന്നിട്ടും നടന്നില്ല... തലമുറകളോളം ആഗ്രഹം കൈമാറി കാത്തിരുന്നു.. ഒടുവില്‍ അനായാസേന മരത്തില്‍ കയറാന്‍ തുടങ്ങി......ഫലങ്ങള്‍ പറിച്ചു തിന്നു.. വാനരമാരായി....

വാനരന്മാര്‍ തമ്മില്‍ വഴി പിരിയാന്‍ തീരുമാനിച്ചു.... ഒരു കൂട്ടര്‍ ഇനി പരിണമിക്കാന്‍ ഇല്ല എന്ന് തീരുമാനിച്ചു.... വാനരന്മാര്‍ ആയി തന്നെ തുടര്‍ന്നു.... മറ്റൊരു കൂട്ടര്‍ മാറ്റം ആഗ്രഹിച്ചു...അവരെ ചരിത്രം ആദ്യത്തെ പ്രോട്ടസ്ടന്റുകള്‍ എന്ന് വിശേഷിപ്പിച്ചു.. അവര്‍ വികാസത്തിന്റെ പുതിയ തലങ്ങള്‍ തേടി.. വാല് മുറിഞ്ഞു... ... സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി.. തലമുറകള്‍ക്ക് ശേഷം കുടുംബമായി ജീവിച്ചു.... വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങി...കാലക്രമേണ അവര്‍ക്ക് ബുദ്ധി കൂടി.. വാഹനങ്ങളും മൊബൈല്‍ ഫോണുകളും ഫേസ് ബുക്കും ഉപയോഗിച്ച് തുടങ്ങി.. അവര്‍ മനുഷ്യരായി......

കടപ്പാട്: പരിണാമത്തിന്റെ മഹാ സത്യം സധൈര്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞ മഹാ ഗുരു ചാര്ള്സ് ഡാര്‍വിന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ