2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഖുറാന്‍ ക്രോഡീകരണവും പരിപാലനവും......

 ഇസ്ലാമിന്‍റെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്‍ഗ്ഗ ദര്‍ശനമാണ് വിശുദ്ധ ഖുറാന്‍. ഖുരാനിനു മുന്‍പ് അവതരിക്കപെട്ട മറ്റു ദൈവിക ഗ്രന്ഥങ്ങളുടെ ( തോറ, ബൈബിള്‍ ..) തുടര്‍ച്ചയും ദൈവത്തിന്‍റെ അവസാനത്തെ മാര്‍ഗ്ഗ ദര്‍ശനവുമാകുന്നു വിശുദ്ധ കുറാന്‍. 23 വര്‍ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632 ) നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന്‍ ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും.

അവതരണം:
പലരും തെറ്റിദ്ധരിച്ചത് പോലും കുറാന്‍ മുഹമ്മദ്‌ നബിയുടെ സൃഷ്ടിയല്ല. എക്കാലത്തെയും അറബ് സാഹിത്യത്തിലെ മഹത്തായ സൃഷ്ടിയായ ഈ മഹത് ഗ്രന്ഥത്തിന്റെ ഉടമസ്ഥ അവകാശ വാദം മുഹമ്മദ്‌ നബി (സ) പോലും നടത്തിയിട്ടില്ല. മറിച്ച് വിവിധ സന്ദര്‍ഭങ്ങളിലായി ദൈവത്തിന്‍റെ സന്ദേശം ജിബ്രീല്‍ (ഗബ്രയേല്‍) മാലാഖയിലൂടെ പ്രാവാചകന്‍ മുഹമ്മദ്‌ നബിയ്ക്ക് (സ) യ്ക്ക് വെളിപാടുകളായി അവതരിക്കപെട്ടതാണ് കുറാന്‍. അവതരണ സമയത്ത് പ്രവാചകന്‍ തന്നെ കുറാന്‍ വചനങ്ങള്‍ തന്‍റെ അനുചരന്മാര്‍ക്ക് പാരായണം ചെയ്തു കൊടുക്കുകയും അവരോടു എഴുതി സൂക്ഷിക്കുവാനും അവ മന: പാഠം ആക്കുവാനും നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ഖുറാന്‍ എഴുതി സൂക്ഷിക്കാന്‍ മാത്രം നിയുക്തരായ അനുചരന്മാരും പ്രവാച്ചകനുണ്ടായിരുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ അവതരിക്കപെട്ട കുറാന്‍ വചനങ്ങളുടെ ക്രമീകരണങ്ങളും പ്രവാചകന്‍ തന്നെ തന്‍റെ അനുയായികളോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഒട്ടേറെ പേര്‍ കുറാന്‍ ഹൃദി:സ്ഥമാക്കുകയും മറ്റു ചിലര്‍ അതേ ക്രമതിലായി എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ പലപ്പോഴായി പ്രവാചകന്‍ തന്നെ ജിബ്രീലിന്റെ സാനിധ്യത്തില്‍ അവതരിക്കപെട്ട ഖുറാന്‍ വചനങ്ങളെ വീണ്ടും വീണ്ടും ഒതുകയും ജിബ്രീല്‍ പ്രവാചകനെ അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 

114 അധ്യായങ്ങളിലായി 6236 സൂക്തങ്ങള്‍ ആണ് കുറാനില്‍ ഉള്ളത്. ഈ ഘടന പ്രവാചകന്‍റെ കാലത്ത് ഉണ്ടായിരുന്നു എങ്കിലും കുറാന്‍ ഇന്ന് കാണുന്ന രൂപത്തില്‍ ക്രോഡീകരിക്കപെട്ടത്‌ അവിടത്തെ വിയോഗത്തിന് ശേഷമായിരുന്നു എന്നതാണ് ചരിത്ര വസ്തുത. പ്രവാചകന്‍റെ വിയോഗത്തിന് തൊട്ടു പിറകെ നടന്ന യമാമ യുദ്ധത്തില്‍ കുറാന്‍ മന:പാഠം ആക്കിയ 70 പേര്‍ കൊല്ലപെടുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ കുറാന്‍ ഒരൊറ്റ ഗ്രന്ഥമായി സൂക്ഷിക്കണം എന്ന് ഇസ്ലാമിന്‍റെ പ്രഥമ ഖലീഫ അബൂബകര്‍ സിദ്ധീക്ക് (ര) യോട് അദേഹത്തിന്റെ പിന്‍ഗാമി ഉമര്‍ ബ്നുല്‍ ഖതാബു (ര) ഉണര്‍ത്തുകയും അതനുസരിച്ച് കുറാന്‍ ക്രോഡീകരണം തുടങ്ങുകയും ചെയ്തു.
ഖുറാന്‍ മന: പാഠം ആകിയ സൈദു ഇബ്നു സാബിത് (റ) ന്‍റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കപെടുകയും എഴുതി സൂക്ഷിക്കപെട്ട മുഴുവന്‍ ഏടുകളും ശേഖരിക്കപെടുകയും ചെയ്തു. ഈ ഏടുകള്‍ അദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി സൂക്ഷ്മമായി പരിശോധിക്കുകയും മന: പാഠം ആക്കിയവരുമായി ഒത്തു നോക്കുകയും കൃത്യത ഉറപ്പു വരുത്തുകയും ചെയ്തു. ഒരൊറ്റ സൂക്തം പോലും വിട്ടു പോയിട്ടില്ലെന്നും ഒരൊറ്റ തെറ്റ് പോലും കടന്നു കൂടിയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം ഈ മുഴുവന്‍ ഏടുകളും ഒരൊറ്റ ഗ്രന്ഥമായി പകര്‍ത്തി എഴുതിയതിനു ശേഷം ആ പതിപ്പ് ഖലീഫയ്ക്ക് കൈമാറി. പ്രവാചകന്‍റെ വിയോഗത്തിന് ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ അതായത് പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുറാന്‍ കേട്ടു പഠിച്ച നിരവധിപേര്‍ ജീവിച്ചിരിക്കെ തന്നെ ഇക്കാര്യങ്ങളെല്ലാം ചെയ്തു തീര്‍ക്കപെട്ടു.

ദേഹ വിയോഗത്തിന് മുന്‍പ് ഖലീഫ തന്‍റെ പിന്‍ഗാമിയായ ഉമര്‍ ഇബ്നുല്‍ ഖതാബിനു (റ ) ഈ കുറാന്‍ കൈമാറുകയും അദേഹത്തിന്റെ ഭരണ കാലം (10 വര്‍ഷം) മുഴുവന്‍ ഉമര്‍ (റ) ആ പ്രതി സൂക്ഷിക്കുകയും ചെയ്തു. മരണത്തിനു മുന്‍പ് ഈ ഖുറാന്‍ അദേഹത്തിന്റെ മകളും പ്രവാചകന്‍റെ പത്നിയുമായിരുന്ന ഹഫ്സ (റ) യെ എല്പിക്കുകയുണ്ടായി. 

മൂന്നാം ഖലീഫ ഉസ്മാന്‍ (റ) യും ഖുറാനും:

മൂന്നാം ഖലീഫ ഉസ്മാന്‍ (റ)ന്‍റെ കാലമായപോഴേക്കും ഇസ്ലാം അറേബ്യയുടെ അതിര്‍ത്തികളും കഴിഞ്ഞ് ആഫ്രിക്കയിലേക്കും പേര്‍ഷ്യയിലേക്കും വ്യാപിക്കുകയുണ്ടായി. ഇക്കാലയളവില്‍ നിരവധി അനറബികള്‍ ഇസ്ലാം സ്വീകരിക്കുകയും ഖുറാന്‍ പകര്തിയെഴുതപെടുകയും പാരായണം ചെയ്തു തുടങ്ങുകയും ചെയ്തു. ഈ കോപ്പികളില്‍ ചിലതില്‍ ലിപിയില്‍ മൂല കൃതിയില്‍ നിന്ന് ചെറിയ ചില വ്യതിയാനങ്ങള്‍ ഖലീഫയുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അതിനാല്‍ ഖുറാന്‍ പാരായണക്കാര്‍ ആയ 5 പേരുടെ നേതൃത്വത്തില്‍ ഹഫ്സ (റ) യുടെ കൈവശം ഉള്ള ഖുറാന്‍ കൊണ്ടുവരപ്പെടുകയും അതേ രൂപത്തില്‍ ഖുറാന്‍ എഴുതി സൂക്ഷിക്കാന്‍ പര്യാപ്തമായ രീതിയില്‍ ലിപികള്‍ നിശ്ചയിക്കുകയും അതനുസരിച്ച് ഖുറാന്‍ പകര്‍ത്തി എഴുതുകയും ഉണ്ടായി. ഖലീഫയുടെ നിര്‍ദേശം അനുസരിച്ച് അക്കാലത്ത് മുസ്ലിംകളുടെ കൈവശം ഉണ്ടായിരുന്ന മറ്റു പകര്‍പ്പുകള്‍ മുഴുവന്‍ മദീനയില്‍ കൊണ്ടുവരപ്പെടുകയും മുഴുവനും കത്തിക്കപെടുകയും ചെയ്തു.ആദ്യമായി ക്രോഡീകരിക്കപെട്ട ഖുര്‍ആനിന്റെ പകര്‍പ്പില്‍ നിന്ന് നേരിട്ട് പകര്‍ത്തി എഴുതിയ പകര്‍പ്പുകള്‍ മുസ്ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. പകര്തിയെഴുതപെട്ട ഖുറാന്‍ ഇന്ന് കാണുന്ന രൂപത്തില്‍ സംരക്ഷിക്കുന്നതില്‍ അതി മഹാത്തായ പങ്കാണ് ഉസ്മാന്‍ (റ) വഹിച്ചത്. ചുരുക്കത്തില്‍ ഇന്ന് കാണുന്ന മുഴുവന്‍ പതിപ്പുകളും ഇസ്ലാമിന്‍റെ പ്രഥമ ഖലീഫ അബൂബകര്‍ (റ) ഭരണ കാലത്ത് സംരക്ഷിക്കപെട്ട ഖുരാനിന്റെ തനി പകര്‍പ്പുകള്‍ തന്നെയാണ്. പില്‍കാലത്ത് ലിപികളില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ നിന്ന് പോലും ഖുറാന്‍ സംരക്ഷിക്കപെട്ടത്‌ ഉസ്മാന്‍ (റ) ന്‍റെ ദീര്‍ഘ വീക്ഷണം മൂലമാണ്.. 

അനുബന്ധം:

ഖുര്‍ആനിന്റെ ആദ്യ കാല പതിപ്പുകളില്‍ ഇന്ന് കാണുന്ന രൂപത്തില്‍ വവല്‍സ് (ഫതഹ്, കസര്‍, ദംമു) എന്നിവ ഉണ്ടായിരുന്നില്ല. അറബികളെ സംബന്ധിച്ചിടത്തോളം വവല്‍സ് ഇല്ലാതെ തന്നെ അനായാസം പാരായണം ചെയ്യുവാന്‍ കഴിയുമായിരുന്നു. ഇന്നും അറബികള്‍ക്ക് വവല്സു ഇല്ലാതെ തന്നെ അറബി ഭാഷ വായിക്കാന്‍ കഴിയും കാരണം അറബി അവരുടെ മാതൃഭാഷയാണ് എന്നത് തന്നെ. ഖുരാനിനെ സംബന്ധിച്ചിടത്തോളം ലിപിയെ പോലെതന്നെ പ്രധാനമാണ് ഉച്ചാരണവും. ആയതിനാല്‍ ഖുറാന്‍ അതിന്‍റെ തനതായ രൂപത്തില്‍ തന്നെ ഉച്ചരിക്കപെടുന്നു എന്നു ഉറപ്പു വരുത്താന്‍ ക്രിസ്താബ്ദം 705 ല്‍ അതായത് ഖലീഫ മാലിക് അല്‍ മര്‍വ്വാന്റെ കാലഘട്ടത്തില്‍ ഗവര്‍ണ്ണര്‍ അല്‍ ഹജ്ജജിന്റെ സമയത്താണ് വവല്‍സ് ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രധാനമായും അറബികള്‍ അല്ലാത്തവരെ ഉദ്ദേശിച്ചു ലിപിയില്‍ നടത്തിയ ഒരു നവീകരണം ആയിരുന്നു അത്. ആയതിനാല്‍ ഖുറാന്‍ അതിന്‍റെ തനതായ രൂപത്തില്‍ തന്നെ പാരായണം ചെയ്യപെടുന്നുന്ടെന്നു ഉറപ്പിക്കപെട്ടു. പില്‍കാലത്ത് നാം ഉള്‍പടെ അനരബികള്‍ ആയവര്‍ക്ക് പോലും ഖുറാന്‍ പ്രവാചകന്‍ ഓതി പഠിപ്പിച്ച അതേ രൂപത്തില്‍ തന്നെ ഖുറാന്‍ പാരായണം ചെയ്യാന്‍ കഴിയുന്നതിനു പിന്നില്‍ ഈ വവല്സിന്റെ പ്രാധാന്യം എടുത്തു പറയേണ്ടവയാണ്.

1400 വര്‍ഷങ്ങള്‍ക്കു ശേഷവും യാതൊരു മാറ്റവും ഇല്ലാതെ ഖുറാന്‍ നിലനില്‍കുന്നു എന്നത് അത്ഭുതാവഹമല്ലേ? ലോകത്തിന്‍റെ ഏതു കോണില്‍ നിന്ന് വാങ്ങിയാലും ഖുരാനിനു ഒരേയൊരു പതിപ്പുമാത്രമേ ഉള്ളൂ.. ബൈബിളുനു പോലും അവകാശപ്പെടാന്‍ കഴിയാത്ത ഈ മഹത്വം ഖുരാനിനു എങ്ങനെ സ്വന്തമായി? ഇക്കാര്യങ്ങളിലൊക്കെ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തങ്ങള്‍ ഉണ്ട്

അല്ലാഹു പറയന്നു: "തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും" (ഖുറാന്‍ 15 :9 ).

8 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും ഖുരാനിന്നെ പറ്റിയുള്ള തങ്ങളുടെ പഠനം അഭിനടനീയം കൂട്ടത്തില്‍ ഒന്ന് കൂടി ഒര്മിപ്പികട്ടെ ഖുറാന്‍ ഖുറാന്‍ കൊണ്ട് തന്നെ വായിക്കാന്‍ ശ്രമിക്കുക അത് കൂടുതല്‍ ആഴത്തില്‍ അറിയുആന്‍ സഹായിക്കും എന്ന് തോനുന്നു

    ******52:02-04 എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. (2) നിവര്‍ത്തിവെച്ച തുകലില്‍ (3) അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം. (4)****
    ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് നബിയുടെ അതെ കാലത്ത് തന്നെ നബി വസിക്കുന്ന ആ മന്ദിരത്തില്‍ തുകലില്‍ ആര്‍ക്കും വായിക്കാനും പഠിക്കാനും ഉതകുന്ന വിധം ഖുറാന്‍ രേഖ പെടുതികൊണ്ടിരിക്കുന്നു തല്‍സമയം തന്നെ

    കൂടാതെ വേദ ഗ്രന്ഥത്തെ നബിമാരുടെ പേരോടെ വിളിക്കാം ഉദാഹരണം സുഹ്ഫി (മുസ് ഹാഫ്‌ ) ഇബ്രാഹിമ വാ മൂസ എന്നാ വചനം ഒര്കുമെല്ലോ
    എങ്കില്‍ ഖുറാന്‍ വിളികേണ്ട മറ്റൊരു പേര് മുസ് ഹാഫ്‌ ഉസ്മാനി എന്നല്ല മുസ് ഹാഫ്‌ മുഹമ്മദി എന്നാണ്
    ഖുറാന്‍ കൊണ്ട് ഖുറാന്‍ വായിക്കാന്‍ മനസുണ്ടാകാന്‍ അള്ളാഹു അനുഗ്രഹികട്ടെ .

    മറുപടിഇല്ലാതാക്കൂ
  2. വല്ല ഉപകാരപ്പെടുന്ന ഒരു അറിവ്...ഞാന്‍ ഖുര്‍ആന്‍ ക്രോദീകരണത്തെ പറ്റി അന്യെഷിരുന്നു. ഷെയര്‍ ചെയ്തതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. ഖുർ ആൻ ക്രോഡീകരണത്തെക്കുറിച്ച വളരെ നല്ല ഒരു വിവരണം മൌലാനാ മുഫ്ത് മുഹമ്മ്ദ് ശഫീ‍ ഇന്റെ മ ആരിഫുൽ ഖുർ ആൻ എന്ന തഫ്സീറിൽ ഉണ്ട്.കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർ അതു നോക്കുന്നതു വളരെ നന്നായിരിക്കും..

    മറുപടിഇല്ലാതാക്കൂ