2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

റോമിന്റെ വിജയം : ഖുറാന്‍ പ്രവചനം അക്ഷരം പ്രതി പുലര്‍ന്നു .........



അദ്ധ്യായം 30 (അല്‍ റൂം )
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- അലിഫ്-ലാം-മീം.
2- റോമക്കാര്‍ പരാജിതരായിരിക്കുന്നു.
3- അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും.
4- ഏതാനും കൊല്ലങ്ങള്‍ക്ക കമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
5- അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമദയാലുവുമാണ്.
6- അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
****************************************
ഈ അധ്യായത്തിന്റെ ആദ്യത്തെ ആറു വാക്യങ്ങള്‍ ക്രിസ്ഥാബ്ധം 615 ല്‍ പരാജയപെട്ട റോമക്കാര്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയം കൈവരിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. ഖുറാന്‍ ഈ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തുമ്പോള്‍ ഈ പ്രവാചനം യാഥാര്‍ത്ഥ്യം ആകാനുള്ള വിദൂര സാധ്യതകള്‍ പോലും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അക്കാലത്തെ ഖുറാന്‍ വിമര്‍ശകരും പ്രവാചകന്റെ ശത്രുക്കളും അക്കാലത്ത് ഈ വാക്യം ഉയര്‍ത്തികാട്ടി മുസ്ലിംകളെ പരിഹസിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം. കാരണം റോമാക്കാരുടെ പരാജയം അത്ര ദയനീയവും അവരെ കീഴ്പെടുത്തിയ പേര്‍ഷ്യന്‍ സൈന്യം അക്കാലത്തെ അതിശക്തരും ആയിരുന്നു.

ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം 619 ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി.

ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല.

മക്കാ മുശ്രിക്കുകള്‍ ഇതേപ്പറ്റി ബഹളംവെച്ചുനടന്നു. അവര്‍ മുസ്ലിംകളെ നോക്കി പറഞ്ഞു: നോക്കൂ, അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നു. വെളിപാടിലും ദൈവികദൌത്യത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളാകട്ടെ തോറ്റമ്പിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ വിഗ്രഹാരാധകരായ ഞങ്ങള്‍ അറബികള്‍ നിങ്ങളെയും നിങ്ങളുടെ പുത്തന്‍ മതത്തെയും തുടച്ചുനീക്കും. ഈ പശ്ചാത്തലത്തിലാണ് പ്രകൃത സൂറ അവതരിച്ചതും അതില്‍ ഇപ്രകാരം പ്രവചിക്കപ്പെട്ടതും
ഉബയ്യുബ്നുഖലഫ് ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി.

22-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു.

അനന്തരം റോമാസൈന്യം പേര്‍ഷ്യന്‍ സൈന്യത്തിന് നിരന്തരം ആഘാതങ്ങളേല്‍പ്പിച്ചുകൊണ്ടിരുന്നു. ക്രിസ്ത്വബ്ദം 627-ല്‍ നീനവായില്‍ നടന്ന നിര്‍ണായകമായ യുദ്ധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അടിത്തറയിളകി.

ഖുര്‍ആനികപ്രവചനം തികച്ചും സത്യമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന്റെ കണികപോലും അവശേഷിച്ചില്ല. അറേബ്യയിലെ നിരവധി ബഹുദൈവവിശ്വാസികള്‍ അത് വിശ്വസിച്ചു. ഉബയ്യുബ്നു ഖലഫിന്റെ അനന്തരാവകാശികള്‍ പന്തയത്തില്‍ പരാജയം സമ്മതിച്ച്, വാഗ്ദത്തം ചെയ്യപ്പെട്ട ഒട്ടകങ്ങളെ അബൂബക്കറിനു കൊടുത്തു. അദ്ദേഹം അവയെ നബി(സ)യുടെ സന്നിധിയില്‍ കൊണ്ടുവന്നു. കാരണം, പന്തയത്തിലേര്‍പ്പെടുന്ന കാലത്ത് ശരീഅത്ത് ചൂതാട്ടം നിരോധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നിരോധം വന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍, യുദ്ധത്തിലേര്‍പ്പെട്ട ശത്രുക്കളുടെ പന്തയമുതല്‍ എന്ന നിലക്ക് എടുക്കുന്നതിന് അനുവാദം നല്‍കി. പക്ഷേ, അത് സ്വയം ഉപയോഗിക്കാതെ ദാനം ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രപഞ്ചം ഇന്നലെ വരെ... ..........

പണ്ട് പണ്ട് ... പണ്ടെന്നു പറഞ്ഞാല്‍ മഹാ സ്ഫോടനത്തിനും ശേഷം .. .... അമിനോ ആസിടുകളില്‍ നിന്ന് ലോകത്ത് ആദ്യത്തെ ജൈവ കണിക ആദ്യമുണ്ടായി.. ആ ജൈവ കണികയില്‍ നിന്ന് യാദ്രിശ്ചികമായി ഏക കോശ ജീവിയുണ്ടായി..ഇര തേടാന്‍ പോലും അറിയാത്ത, സംവിധാനങ്ങള്‍ ഇല്ലാത്ത കേവലം ഒരു ഏക കോശ ജീവി. .. ജീവിക്കണമെങ്കില്‍ ഇര തേടണമെന്ന് പിന്നീട് സ്വയം മനസ്സിലാക്കി.. ഇര തേടാന്‍ തുടങ്ങി കാലത്തെ അതി ജീവിച്ചു.. പ്രപഞ്ചത്തിന്റെ ഭാഗമായി ...
പിന്നെയും കാല ചക്രം കറങ്ങി.... ഏക കോശ ജീവിക്ക് ക്യാന്‍സര്‍ പിടിച്ചു കോശങ്ങള്‍ അനിയന്ത്രിതമായി ഇരട്ടിച്ചു പെരുകി ബഹു കോശ ജീവിയുണ്ടായി . ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ തന്നെ തീര്‍ത്തും യാദ്രിശ്ചികമായി.. ബഹു കോശ ജീവികള്‍ എന്ന് പറഞ്ഞാല്‍ കയ്യില്ല, കാലില്ല , ചിറകുകളില്ല,കണ്ണില്ല, ചെവിയില്ല, എല്ലുകള്‍ ഇല്ല, മൂക്കില്ല, തലച്ചോറ് ഇല്ല പ്രത്യേക രൂപം പോലും ഇല്ല. ജീവനുള്ള ഇറച്ചി കട്ട...... എന്നിട്ടും ജീവിച്ചു...

ജീവിക്കാന്‍ എന്തെങ്കിലും ഭക്ഷിക്കണം എന്ന് തലച്ചോറില്ലാത്ത ഇറച്ചി കട്ടയ്ക്ക് മനസ്സിലായി..... കാല ക്രമേണ വായ്‌ സ്വയം കീറി. കുടലുകള്‍ ഉണ്ടായി.. വയറുമായി ബന്ധം ഉണ്ടായി... പറയാന്‍ മറന്നു.. അതിനു മുന്‍പേ കാല ക്രമേണ വയറും ഉണ്ടായി...... ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ജീവിക്കാന്‍ തുടങ്ങി കാലത്തെ അതി ജീവിച്ചു പ്രപഞ്ചത്തിന്റെ ഭാഗമായി...

ഇറച്ചി കട്ടകള്‍ക്ക് പിന്നെയും ക്യാന്‍സര്‍ പിടിച്ചു.. കോശങ്ങള്‍ പെരുകി ഭീമാകാരം പൂണ്ടു..... ഇറച്ചി കട്ടകള്‍ വിവിധ വര്‍ഗ്ഗങ്ങളായി വഴി പിരിയാന്‍ തുടങ്ങി..... തലച്ചോര്‍ ഉണ്ടായി .. ചിന്തിക്കാന്‍ തുടങ്ങി.. അങ്ങനെ ചിന്തിക്കാന്‍ തലച്ചോര്‍ വേണമെന്നു മനസ്സിലായി..... കാല ക്രമേണ കാലു മുളച്ചു.. നടക്കാന്‍ തുടങ്ങി.. കാലില്ലാതവ ഇഴയാന്‍ തുടങ്ങി.. കാലു മുളച്ചു തുടങ്ങിയപ്പോഴേ ഇഴഞ്ഞു നീങ്ങിയതിനാല്‍ കാലിന്റെ കോശങ്ങള്‍ ഉരഞ്ഞു പോയി.. ...അവയ്ക്ക് പിന്നീടൊരിക്കലും കാലു മുളച്ചതെയില്ല...... പാമ്പുകളും മണ്ണിരകളും ഉണ്ടായി.. ......

ഇറച്ചി കട്ടകള്‍ക്ക് ലോകം കാണണം എന്ന് തോന്നി..... വെറുതെ തോന്നി... മുഖത്ത് രണ്ട് കണ്‍ കുഴികള്‍ ഉണ്ടായി... സങ്കീര്‍ണ്ണമായ കണ്ണ് ഉണ്ടാവാന്‍ പിന്നെയും കോടാനു കോടി വര്‍ഷമെടുത്തു.... ഒരു തലമുറയില്‍ പെട്ട ഇറചികട്ടകള്‍ക്ക് ആദ്യമായി വെളിച്ചം കിട്ടി... യാദ്രിഷിചികതയുടെ പ്രപഞ്ചം ആദ്യമായി കണ്ടു അതിശയം പൂണ്ടു.. ...അവര്‍ തുള്ളി കളിച്ചു നടന്നു.... തല കുത്തി മറിഞ്ഞു..... അതു വരെ കണ്ണ് മുളക്കാത്ത ഇറച്ചി കട്ടകളെ നോക്കി കൊഞ്ഞനം കുത്തി.. കുരുടന്‍മാരായ ഇറച്ചി കട്ടകള്‍ക്ക് വിഷമം തോന്നി.. എങ്കിലും അവര്‍ നിരാശാര്‍ ആയില്ല.... അവര്‍ കണ്ണ് മുളച്ചവരോട് അതിന്റെ കാരണങ്ങള്‍ തേടി..... ആഗ്രഹം ആണ് പ്രധാനം എന്ന് മനസ്സിലാക്കി.... കുരുടന്മാരും ആഗ്രഹിക്കാന്‍ തുടങ്ങി.. തലമുറകള്‍ ആഗ്രഹം കൈമാറി.... യാദ്രിഷിചികതയെ വിശ്വസിച്ച് മനസ്സില്‍ ധ്യാനിച്ച്‌ കോടി വര്‍ഷങ്ങള്‍ കടന്നു പോയി.. കണ്‍ കുഴികള്‍ ഉണ്ടായി.. പിന്നെയും കാലമേറെ കറങ്ങി... അവയ്ക്കും വെളിച്ചം കാണാന്‍ ഭാഗ്യം തുടങ്ങി..

കുരുത്തം കെട്ട ചില ഇറച്ചി കട്ടകള്‍ ആകാശത്തേക്ക് നോക്കി... നീലാകാശം അവയെ ഭ്രമിപ്പിച്ചു... അവിടെ പറന്നു നടക്കണം എന്ന മോഹം തോന്നി.. അതിനായി തലമുറകളുടെ ആഗ്രഹം കൈമാറി അവ കാത്തിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ തൂവലുകള്‍ കുരുത് വന്നു.. ചിറകിട്ടടിച്ചു നോക്കി ... പറക്കാന്‍ കഴിഞ്ഞില്ല... പിന്നെയും തലമുറകള്‍ കടന്നു പോയി..... പരിശീലനം തുടര്‍ന്ന് കൊണ്ടിരുന്നു....... കൂട്ടത്തില്‍ ഒരുത്തന്‍ ഉയരമുള്ള കുന്നിന്‍ മുകളിലേക്ക് നടന്നു.. അവിടെനിന്ന് താഴോട്ടു ചാടി .... ചിറകിട്ടടിക്കാന്‍ തുടങ്ങി... കുറച്ച പറന്നു... തളര്‍ന്നു തല കുത്തി വീണു .... വീര മൃത്യു വരിച്ചു... പിന്നെയും കാലം കറങ്ങി..... വീര നായകന്റെ കഥ തലമുറകള്‍ കൈമാറി.. ..ആഗ്രഹം തീഷ്ണമായി.. ഒടുവില്‍ കുരുത്തം ഇറച്ചി കട്ടകള്‍ പരയ്ക്കാന്‍ തുടങ്ങി.. അവ പറവകള്‍ ആയി.. ..

ഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍ കണ്ടു മോഹിച്ച ഇറച്ചികട്ടകള്‍ അവയെ എത്തി പിടിക്കാന്‍ നോക്കി... നടന്നില്ല... മരത്തില്‍ അല്ലി പിടിച്ചു കയറി.. എന്നിട്ടും നടന്നില്ല... തലമുറകളോളം ആഗ്രഹം കൈമാറി കാത്തിരുന്നു.. ഒടുവില്‍ അനായാസേന മരത്തില്‍ കയറാന്‍ തുടങ്ങി......ഫലങ്ങള്‍ പറിച്ചു തിന്നു.. വാനരമാരായി....

വാനരന്മാര്‍ തമ്മില്‍ വഴി പിരിയാന്‍ തീരുമാനിച്ചു.... ഒരു കൂട്ടര്‍ ഇനി പരിണമിക്കാന്‍ ഇല്ല എന്ന് തീരുമാനിച്ചു.... വാനരന്മാര്‍ ആയി തന്നെ തുടര്‍ന്നു.... മറ്റൊരു കൂട്ടര്‍ മാറ്റം ആഗ്രഹിച്ചു...അവരെ ചരിത്രം ആദ്യത്തെ പ്രോട്ടസ്ടന്റുകള്‍ എന്ന് വിശേഷിപ്പിച്ചു.. അവര്‍ വികാസത്തിന്റെ പുതിയ തലങ്ങള്‍ തേടി.. വാല് മുറിഞ്ഞു... ... സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി.. തലമുറകള്‍ക്ക് ശേഷം കുടുംബമായി ജീവിച്ചു.... വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങി...കാലക്രമേണ അവര്‍ക്ക് ബുദ്ധി കൂടി.. വാഹനങ്ങളും മൊബൈല്‍ ഫോണുകളും ഫേസ് ബുക്കും ഉപയോഗിച്ച് തുടങ്ങി.. അവര്‍ മനുഷ്യരായി......

കടപ്പാട്: പരിണാമത്തിന്റെ മഹാ സത്യം സധൈര്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞ മഹാ ഗുരു ചാര്ള്സ് ഡാര്‍വിന്‍

ആഗോള തീവ്രവാദം: ഇസ്ലാമിക വീക്ഷണത്തില്‍......

തീവ്രവാദം = ഇസ്ലാം?
ലോകത്തെമ്പാടുമുള്ള എല്ലാ തീവ്ര വാദികളും മുസ്ലിംകള്‍ ആണെന്ന് ആരെങ്കിലും വാദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ലക്ഷ കണക്കിനാളുകളെ കൊന്നൊടുക്കിയ മാര്‍ക്സിസവും, ഇന്ത്യയിലെ നക്സലിസവും ത്രിപുരയിലെയും ആസ്സാമിലെയും ഒര്രീസ്സയിലെയും ക്രിസ്ത്യന്‍ പോരാട്ടങ്ങളും നെപാളിലെ മാവോ വാദികളും ഈയടുത്തകാലത്ത് നോര്‍വ്വയിലെ കൂട്ടകൊലയ്ക്ക് പിന്നിലെ ക്രിസ്ത്യന്‍ തീവ്രവാദിയും, ഇന്ത്യയിലെ തീവ്ര ഫാഷിസ്റ്റു ശക്തികളും ലോകമൊട്ടാകെ ചിതറി കിടക്കുന്ന വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നു എന്നെവകാശപ്പെടുന്ന സംഘടനകള്‍ തുടങ്ങി ലോക പോലീസ് ചമഞ്ഞു ഇറാക്കിലും അഫ്ഗാനിസ്ഥാനിലും വിയട്നാമിലും ജപ്പാനിലും മറ്റു എണ്ണമറ്റ യുദ്ധ ഭൂമികളില്‍ ലക്ഷങ്ങളെ കൊന്നു തള്ളിയ അമേരിക്കയും തീവ്ര വാദത്തിന്‍റെ ഫ്രൈമില്‍ വരുമെന്ന് നിക്ഷ്പക്ഷമതികള്‍ സമ്മതിക്കുന്ന വസ്തുതയാണ്.

എന്നിരുന്നാലും തീവ്രവാദികളില്‍ പലരും മുസ്ലിം നാമധാരികളും അവരുടെ ട്രൂപുകള്‍ക്ക് ഇസ്ലാമിലെയോ അറബി ഭാഷയിലെയോ വാക്കുകള്‍ക്കു കൊണ്ടു നാമകരണം ചെയ്യപെട്ടിണ്ട് എന്നതും ഒരു വസ്തുത തന്നെയാണ്. പല ഘട്ടങ്ങളിലും ജിഹാദ് എന്നാ പദത്തിന് വിശുദ്ധ യുദ്ധം എന്ന് തെറ്റായ അര്‍ഥം നല്‍കപ്പെടുകയും അതിന്‍റെ ശരിയായ അര്‍ത്ഥവും നിര്‍വചനങ്ങളും വിസ്മരിക്കപ്പെടുകയും ചെയ്തു. ഈയൊരവസരത്തില്‍ വളരെ നിക്ഷ്പക്ഷമായും മുന്‍ വിധികള്‍ ഇല്ലാതെയും ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്........

ഇസ്ലാം തീവ്ര വാദത്തെ പ്രോസ്ടാഹിപ്പിക്കുന്നുണ്ടോ അല്ലെങ്കില്‍ ഒരു മുസ്ലിമിന് തീവ്ര വാദി ആവാമോ?

> ഇസ്ലാം എന്ന അറബ് പദത്തിന്‍റെ വാക്കര്‍ത്ഥം സമാധാനം എന്നാണ്. ഇസ്ലാം ഒരു മതം എന്ന നിലയ്ക്ക് പൂര്‍ണ്ണമായും ഒരു ദൈവത്തിനു മാത്രം സമര്‍പ്പിക്കണം എന്നും സമാധാനത്തോടെ ജീവിക്കണം എന്നും മറ്റുള്ളവരെ സമാധാനത്തോടെ ജീവിക്കണം എന്നും നിഷ്കര്‍ഷിക്കുന്നു.

>പ്രവാചകന്‍ മുഹമ്മദ്‌ (സ) പറയുന്നു: "മുസ്ലിംകളോട് സൌഹാര്‍ദം പുലര്‍ത്തി ജീവിക്കുന്ന ഒരാളെ ആരെങ്കിലും കൊന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം പോലും ശ്വസിക്കുകയില്ല. സ്വര്‍ഗ്ഗത്തിന്റെ സുഗന്ധമാവട്ടെ 40 വര്‍ഷത്തെ വഴി ദൂരത്തു നിന്ന് വരെ അനുഭവേദ്യമാണ്"

>കൊലപാതകത്തെ വന്‍ കുറ്റങ്ങളില്‍ 2 -മതായാണ് ഇസ്ലാം കാണുന്നത്. മാത്രമല്ല" അന്ത്യ വിധിയുടെ നാളില്‍ ആദ്യമായി ജനങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കപെടുന്നത് രക്ത ചോരിചിലുകള്‍ ആയിരിക്കുമെന്നും" പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു.

>നിരപരാധിയായ ഒരാളെ വധിക്കുന്നത് ഈ ഭൂമിയിലെ മനുഷ്യരെ മുഴുവന്‍ കൊല്ലുന്നതിനു തുല്യമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌ (കുറാന്‍ 5 :32 )

> തീവ്ര വാദികള്‍ എന്‍റെ സമുദായത്തില്‍ പെട്ടവരല്ലെന്ന് മുഹമ്മദ്‌ നബി (സ)

> യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക തീവ്ര വാടാ സംഘടനകള്‍ ആണെന്ന് സ്വയം വാദിക്കുന്ന ഇത്തരം തീവ്രവാദ ട്രൂപ്പുകള്‍ തങ്ങളുടെ ഫണ്ടുകള്‍ കണ്ടെത്തുന്നത് ഇസ്ലാം നിരോധിച്ച കള്ളകടത്ത് തുടങ്ങിയ വരുമാന സ്രോതസ്സുകളിലൂടെയാണ്..

>മിക്ക തീവ്രവാദികള്‍ക്കും ഇസ്ലാമിന്‍റെ ബാല പാഠങ്ങള്‍ പോലും അറിയില്ലെന്ന് മാത്രമല്ല അവരില്‍ പലരും തീവ്രവാദത്തിലേക്ക് എത്തുന്നത്‌ തന്നെ തീര്‍ത്തും വിരുദ്ധമായ സാഹചര്യങ്ങളിലൂടെയാണ്.

> മിക്ക തീവ്ര വാടാ ട്രൂപുകളും നില നില്‍ക്കുന്നതും പോരാടുന്നതും ഗോത്ര പരവും പ്രാദേശികവും ആയ ബലാ-ബാലങ്ങള്‍ക്കും രാഷ്ട്രീയ അധികാരങ്ങള്‍ക്കും വേണ്ടിയാണ്.

>അവരില്‍ പലരും ചാവേരുകളായും ആത്മഹത്യാ സ്ക്വാടുകലായും രംഗത്ത് വന്നു ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇസ്ലാം ആത്മഹത്യയെ ഒരു തരത്തിലും അനുവദിക്കുന്നില്ല എന്നത് വളരെ പ്രസക്തമാണ്..

> യുദ്ധം അനുവദനീയമായ ഘട്ടങ്ങളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബലര്‍ക്കും മറ്റു നിരപരാധികള്‍ക്കും എതിരായ അക്രമങ്ങളെ ഒരുതരത്തിലും ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ ഈ തീവ്ര വാദികളുടെ പ്രധാന ലകഷ്യവും ഇരകളും ഈ ഗണത്തില്‍ പെടുന്നവരാണ് എന്നതാണ് യാതാര്‍ത്ഥ്യം

> മുസ്ലിംകളുടെ മസ്ജിടുകളിലും രാജ്യങ്ങളിലും അക്രമങ്ങള്‍ അഴിച്ചു വിടുകയും കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംകള്‍ തന്നെയും ആകുമ്പോള്‍ ഇവരുടെ പോരാട്ടങ്ങള്‍ ഇസ്ലാമിന് വേണ്ടിയാണെന്ന് പറയുന്നതില്‍ വൈരുധ്യമില്ലേ...

> ഇസ്ലാമിന്‍റെ വളര്‍ച്ചയാണ് അവരുടെ ലക്ഷ്യമെങ്കില്‍ ഇസ്ലാമിക വീക്ഷണത്തിലും സാമാന്യ യുക്തിയിലും തീവ്രവാദം അതിന്‍റെ മാര്ഗ്ഗമേയല്ല. ഹൃദയത്തില്‍ അടിയുറച്ചു വിശ്വസിക്കാതെ ഇസ്ലാമാവുക എന്നത് ഇസ്ലാമികമായി അപ്രായോഗികമാണ് എന്നിരിക്കെ നിര്‍ബന്ധിത മത പരി വര്‍ത്തനം അനിസ്ലാമികവും ഇസ്ലാം പ്രോട്സാഹിപ്പിക്കാത്തതും ആകുന്നു..

*************************************************
ചുരുക്കത്തില്‍, ഇസ്ലാമിന്‍റെ നടത്തുന്ന ഈ അതിക്രമങ്ങള്‍ക്ക് ഇസ്ലാമോ മുസ്ലിമ്കാലോ ഉത്തരവാദികള്‍ അല്ല. കാരണം ഇസ്ലാം അതിക്രമത്തെ പ്രോസാഹിപ്പിക്കുന്നില്ല എന്നത് തന്നെ.

ഒട്ടക പക്ഷിയും യുക്തിവാദികളും .....

ഒട്ടക പക്ഷിയുടെ കഥ കേട്ടിട്ടില്ലേ. പ്രതികൂല സാഹചര്യങ്ങളില്‍ പൂഴി മണലില്‍ തലപൂഴ്ത്തി ഒളിക്കാന്‍ ശ്രമിക്കുന്ന ഒരു ജീവിയാണ് ഒട്ടക പക്ഷി. തലമൂടിയാല്‍ എല്ലാം മറഞ്ഞു എന്ന മൂഡ ധാരണയാണ് ഈ വിചിത്ര സ്വഭാവത്തിന്റെ അടിസ്ഥാനം. പച്ചയായാ യാഥാര്‍ത്യങ്ങളും ശരീരത്തിന്റെ സിംഹ ഭാഗവും വെളിയില്‍ തന്നെയാണ് എന്നീ പാവം അറിയുന്നില്ല. ഇത് പോലെ തന്നെയാണ് യുക്തി വാദികളുടേയും കഥ. അനിവാര്യമായ യാഥാര്‍ത്യങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം യുക്തി വാദികള്‍ എല്ലാവരും വല്ലാത്ത സന്ദേഹത്തില്‍ ആണ്. ദൈവം എന്ന യാഥാര്‍ത്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ദൈവം ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പൂഴി മണലില്‍ തല പൂഴ്ത്തിയ കേവലം ഒട്ടക പക്ഷികള്‍. ഇനി അഥവാ ദൈവം ഉണ്ടെങ്കിലോ എന്ന സന്ദേഹവും ഇല്ലായിരുന്നെങ്കില്‍ എന്ന തീവ്രമായ ആഗ്രഹവും കൂടി ചേര്‍ന്ന് വല്ലാത്ത ഒരു ആത്മ സംഘര്‍ഷത്തിന്റെ എവെരെസ്റ്റ് കൊടുമുടിയില്‍ ഒറ്റകാലില്‍ ആണ് ഇവര്‍. ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാതെ ദൈവം ഇല്ല എന്ന് അന്വേഷിക്കുന്ന എട്ട് digit മെമ്മറികള്‍.
ഒരു പുല്‍ കൊടിയുടെ പോലും ഉത്ഭവവും വളര്‍ച്ചയും വികാസവും ഇന്ന് വരെ ശാസ്ത്രീയമായി വിഷധീകരിക്കപെട്ടിട്ടില്ല എന്നതു നഗ്നയാഥാര്‍ത്ഥ്യം. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത സൂക്ഷ്മ ജീവികള്‍/ ഏകകോശജീവികളില്‍ നിന്ന് കോടാനുകോടി കോശങ്ങള്‍ ഉള്ള വമ്പന്‍ ദിനോസറുകള്‍, തിമിഗലങ്ങള്‍, ആനകള്‍ പരിണമിച്ചുണ്ടായി എന്നത് വിശ്വസിക്കാന്‍ ഇവര്‍ക്ക് പ്രയാസം ഇല്ല. (ഒരുതരത്തില്‍ ഇവരും വിശ്വാസികള്‍ ആണ്. നിരന്തരം തിരുത്തി കൊണ്ടിരിക്കുന്ന ചില നിഗമനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവിടെയും യുക്തിക്ക് വലിയ പ്രാധാന്യം ഇല്ല തന്നെ. കേട്ട് കേള്‍വികള്‍ തന്നെ അടിസ്ഥാനം). ഏക കോശത്തില്‍ നിന്ന് ഭീമാകാരമായ കോശ കൂമ്പാരങ്ങള്‍ അര്‍ബുദ കോശങ്ങള്‍ പോലെ ക്രമം ഇല്ലാതെ ഉണ്ടായി എന്ന് പറഞ്ഞാല്‍ അല്പം യുക്തി (അല്പം മാത്രം) അതിലുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇത്ര കണിശമായ, സങ്കീര്‍ണ്ണമായ കൃത്യതയോടെ ഈ ഭീമാകാര രൂപങ്ങള്‍ സ്വയം പരിണമിച്ചുണ്ടായി എന്ന് വിശ്വസിക്കല്‍ ഒട്ടക പക്ഷിയുടെ ഒളിച്ചോട്ടം തന്നെ. ചെറിയ മാറ്റങ്ങള്‍ക്കു പോലും കോടാനു കോടി വര്‍ഷങ്ങള്‍ വേണമെന്നിരിക്കെ ഇത്ര വലിയ ഭീമാകാര സങ്കീര്‍ണ്ണ രൂപങ്ങള്‍ ക്രമാനുഗതമായി ഇത്ര കൃത്യതയോടെ ഉണ്ടായി എന്ന് സങ്കല്‍പ്പിച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കാല പഴക്കം പോലും മതിയാവില്ല പരിണാമം പൂര്‍ത്തിയാവാന്‍. അല്ലെങ്കില്‍ മായാവി കഥകള്‍ പോലെ അരൂപിയായ രൂപങ്ങള്‍ ശൂന്യതയില്‍ പരിണാമം ആരംഭിച്ചു എന്ന് വേണം അനുമാനിക്കാന്‍.
അമിനോ ആസിഡുകള്‍ രൂപം കൊള്ളാന്‍ കോടാനുകോടി വര്‍ഷങ്ങള്‍, ഏക കോശ ജീവിയ്ക്കു കോടാനു കോടി വര്‍ഷങ്ങള്‍, അവ ഇരട്ടിച്ച് സങ്കീര്‍ണ്ണം അല്ലാത്ത ബഹു കോശ ജീവി ഉണ്ടാകാന്‍ പിന്നെയും കോടി വര്‍ഷങ്ങള്‍, കണ്ണുകള്‍ രൂപ പെടാന്‍ കോടി വര്‍ഷങ്ങള്‍, സങ്കീര്‍ണ്ണ ഘടനയോടു കൂടിയ നൂറു നൂറു അവയവങ്ങള്‍ രൂപ പെടാന്‍ കോടാനു കോടി വര്‍ഷങ്ങള്‍, അവ പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കാനും അനുകൂലകങ്ങള്‍ രൂപം കൊള്ളാനും പിന്നെയും വര്‍ഷങ്ങള്‍ അനേകം. ആലോചിച്ചാല്‍ ഇത്ര യുക്തി ഹീനമായ ഒരു ആശയം വേരെയുണ്ടാവുമോ. ഒന്നാലോചിച്ചു നോക്കൂ. ഹൃദയത്തില്‍ നിന്ന് തുടങ്ങി ഹൃദയത്തിലേക്ക് തന്നെ മടങ്ങുന്ന രക്ത ചംക്രമണ വ്യവസ്ഥ!!! നാരു പടലങ്ങളെക്കാള്‍ അതി സൂക്ഷ്മമായ രക്തത വാഹിനി കുഴലുകള്‍ (ജീവനുള്ള എല്ലാ കോശങ്ങളിലേക്കും അന്നവും വായുവും എത്തിക്കുന്ന സങ്കീര്‍ണ്ണ വ്യവസ്ത്ഥിതി) സൂക്ഷ്മ തലങ്ങളിലേക്ക് വരെ സന്ദേശങ്ങള്‍ പ്രവഹിക്കുന്ന തരത്തില്‍ നാഡീ വ്യവസ്ത്ഥിതി. എല്ലാം എങ്ങനെ സ്വയം ഇത്ര കൃത്യതോടെ രൂപപെട്ടു? ഒരു നാഡീയും നമ്മുടെ ശരീരത്തില്‍ ഇല്ല സുശുംനയിലൂടെ തലച്ചോറിലേക്ക് ബന്ധപെട്ടിട്ടല്ലാതെ. ഒരു രക്ത കുഴലും ഇല്ല, ഹൃദയത്തിലേക്ക് ബന്ധം ഇല്ലാതെ. ഹൃദയത്തിനു വേണ്ടി രക്ത കുഴലുകളും, രക്ത കുഴലുകള്‍ക്ക് വേണ്ടി ഹൃദയവും, രക്ത കുഴലുകളില്‍ നിറയ്ക്കാന്‍ രക്തവും, രക്തം ഒഴുകാന്‍ രക്ത കുഴലുകളും, കോശങ്ങള്‍ക്ക് ഊര്‍ജ്ജം എത്താന്‍ രക്തവും, ഊര്‍ജ്ജത്തിന് വേണ്ടി കാത്തിരിക്കുന്ന കോശങ്ങളും...... പരസ്പര പൂരകമായ ഈ സൃഷ്ടിപ്പ് എങ്ങനെയുണ്ടായി.
ഇനി വേരെയൊരു കോണില്‍ നിന്ന് ചിന്തിച്ചു നോക്കൂ. ഈ പ്രത്യേകതകള്‍ (ശ്വസനം,ദഹനം,രക്ത ചംക്രമണം.സംവേദനം,കാഴ്ച,പ്രത്യുല്പാദനം) എല്ലാം സമ്പൂര്‍ണ്ണമായി പരിണമിച്ചുന്ടായത്തിനു ശേഷം ആണോ ജൈവ വര്‍ഗ്ഗങ്ങള്‍ ഏക കോശ ജീവിയില്‍ നിന്ന് ഒട്ടനവധി ബഹു കോശ ജീവികളിലേക്ക് വേര്‍തിരിഞ്ഞു പരിണാമം പൂര്‍ത്തിയാക്കിയത്? അല്ലെങ്കില്‍ എങ്ങനെ സമാന്തര സവിശേഷതകള്‍ ഉള്ള വിവിധ തരം ജീവികള്‍ ഉണ്ടായത്. ഇനി എല്ലാതരം സവിശേഷതകളും സംവിധാനിക്കപെട്ടതിനു ശേഷം പരിണമിച്ചു എന്ന് കരുതിയാല്‍ ജീവികള്‍ തമ്മില്‍ ഇത്ര വലിയ അന്തരം ഉണ്ടാവാനും ഇടയില്ല. ഇതിനെല്ലാം ഇടയില്‍ കണ്ണുകള്‍ ഇല്ലാത്ത ജീവികളും രക്തം ഇല്ലാത്ത ജീവികളും ഉത്തരം കിട്ടാത്ത സമസ്യകള്‍ തന്നെ. ഇക്കൂട്ടര്‍ ഊറ്റം കൊള്ളുന്ന ഫോസിലുകളുടെ പഠനവും എങ്ങുമെത്തുന്നില്ല. ഓരോ ജീവികളും പെടുന്നനെ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയത് പോലെയാണ് ഫോസിലുകള്‍ കണ്ടെടുക്കപെടുന്നത് എന്ന് ഫോസില്‍ വിദഗ്ധര്‍ തന്നെ കൈമലര്‍ത്തി പറയുന്നു. പരിണാമ ശ്രേണികളെ ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ ഇന്നും കണ്ടെടുത്തിട്ടില്ല. അവ മിസ്സിംഗ്‌ ലിങ്കുകള്‍ എന്ന പേരില്‍ അറിയപെടുന്നു.
വേറെയൊന്നു ചിന്തിച്ചു നോക്കൂ.. തെനീച്ചയ്ക്ക് വേണ്ടി തേനോ അല്ലെങ്കില്‍ തേനിനു വേണ്ടി തേനിച്ചയോ, രക്തത്തിന് വേണ്ടി കൊതുകോ അല്ലെങ്കില്‍ കൊതുകിനു വേണ്ടി രക്തമോ.... എങ്ങനെയാണ് ഇത് പോലെയുള്ള പരസ്പര പൂരകമായ പരിണാമങ്ങള്‍ അല്ലെങ്കില്‍ അനുകൂലകങ്ങള്‍ ഉണ്ടായി. എല്ലാം പ്രകൃതി സംവിധാനിച്ചു എന്ന് പറയണോ. എങ്കില്‍ എന്താണ് പ്രകൃതി? മണ്ണ്, കല്ല്‌, മൂലകങ്ങള്‍, നക്ഷത്രങ്ങള്‍,ആകാശം, താര പഥങ്ങള്‍ തുടങ്ങീയ അബോധ വസ്തുകള്‍ അല്ലെങ്കില്‍ അവയുടെ സാന്നിധ്യം രൂപപെടുത്തിയ വ്യവസ്ഥിതി. ഈ അബോധ വ്യവസ്ഥിതിക്കു ഇത്ര കണിശമായ, തുടരെയുള്ള, സങ്കീര്‍ണ്ണമായ പരിണാമത്തെ തെറ്റുകള്‍ വരുത്താതെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒരു പാട് ഉണ്ട്.

അമ്പൊഴിയാത്ത ചോദ്യങ്ങളുടെ ആവനാഴിയില്‍ നിന്ന് ചോദ്യ ശരങ്ങള്‍ മത വിശ്വാസികള്‍ക്ക് നേരെ തൊടുത്തു വിടുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക. ഉത്തരം തേടാന്‍ ഒരുങ്ങിയാല്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. സ്വന്തം അസ്ത്വിതത്തെ കുറിച്ച് പോലും ഉത്തരം കണ്ടത്താന്‍ ആവാതെ ശര ശയ്യയില്‍ ആണ് നിങ്ങളുടെ കിടപ്പ് തന്നെ. ഈ സങ്കീര്‍ണ്ണമായ പ്രകൃതിയ്ക്ക് പിന്നില്‍ കേവലം ബോധം പോലും ഇല്ലാത്ത കല്ലും മണ്ണും അടങ്ങിയ വ്യവസ്ഥിതി മാത്രം ആണെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ ഉന്നതവും ശ്രെഷ്ടവുമാണ് ഒരു ബോധവും സര്‍വ്വ ശക്തിയും ഉള്ള ഒരു ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കല്‍. ആ ശക്തിയെ നമുക്ക് എന്ത് പേരിലും വിളിക്കാം, ആ ശക്തിയില്‍ ഉള്ള വിശ്വാസം ശാസ്ത്ര പഠനങ്ങളെ തടസ്സപെടുതുകയും വേണ്ട. പഠനങ്ങള്‍ തുടരട്ടെ. അത് തന്നെയാണ് ഖുറാനും പറയുന്നത്. ഭൂമിയില്‍, ആകാശത്തില്‍,നക്ഷത്രങ്ങളില്‍, പുല്‍ നാമ്പുകളില്‍, തേനീച്ചയില്‍, ഒട്ടകത്തില്‍, നാല്‍ കാലികളില്‍, പക്ഷികളില്‍, മഴയില്‍, ഭ്രമണ മണ്ഡലങ്ങളില്‍.... ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തങ്ങള്‍ ഉണ്ടെന്നു ഖുറാന്‍ നിരന്തരം ഓര്‍മ്മപെടുത്തുന്നു. ആ ചിന്തകള്‍ തീര്‍ച്ചയായും ഒരു അബോധ വ്യവസ്ഥിതിലേക്ക് അല്ല നമ്മെ എത്തിക്കുക.
  നഗ്നയാഥാര്‍ത്യങ്ങളില്‍ നിന്നു പൂഴി മണലില്‍ തല പൂഴ്ത്തി കിടക്കുന്ന ഒട്ടകപക്ഷികള്‍ ആവണോ നാം?

ഓര്‍ബിറ്റുകള്‍: ഖുറാനും ശാസ്ത്രവും കൈ കോര്‍ക്കുമ്പോള്‍....


"ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്." (ഖുറാന്‍ 36 :40)


"രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്.സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്." ( ഖുറാന്‍ 21 : 33 )


1400  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒട്ടകത്തിന്റെ മൂക്ക് കയര്‍ പിടിക്കാന്‍ മാത്രം അറിയാവുന്ന അപരിഷ്ക്രിതകരായ അറബികളോട്  സൂര്യനും ചന്ദ്രനും നിര്‍ന്നിതമായ ഭ്രമണ പഥങ്ങള്‍ ഉണ്ടെന്നു പഠിപ്പിക്കുമ്പോള്‍ ശാസ്ത്രം ഇരുട്ടില്‍ തപ്പുകയായിരുന്നു.   16  ആം നൂറ്റാണ്ടിലെ കോപ്പര്‍ നിക്കസ്സിന്റെ Heliocentric Theory of
Planetary Motion പ്രകാരം സൂര്യന്‍ ചലിക്കുന്നില്ലെന്ന  വാദം ശാസ്ത്ര ലോകം അന്ഗീകരിക്കുകയും പ്രചുര പ്രചാരം നേടുകയും ചെയ്തു.  .17 ആം നൂറ്റാണ്ടില്‍ ഗലീലിയോയുടെ വാന നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ്  സൂര്യന്‍  ചലിക്കുന്നു എന്ന വാദം ശാസ്ത്ര ലോകത്തും ക്രൈസ്തവ ലോകത്തും കോളിളക്കം ഉണ്ടാകിയത്.     ജോണ്‍ കേപ്ലരുടെ ഗ്രഹങ്ങളുടെ  Laws of Planetary Motion  ഗ്രഹങ്ങളുടെ ഓര്‍ബിറ്റുകളെ കുറിച്ച് വിഷധീകരിക്കുകയും ശാസ്ത്ര ലോകത്ത് ഓര്‍ബിറ്റുകളെ കുറിച്ചുള്ള പഠനങ്ങള്‍ സജീവമാവുകയും ചെയ്തു.


എങ്ങനെയാണ് നിരക്ഷരനായ മുഹമ്മദു (സ) ഇത്ര കൃത്യമായി സൂര്യ -ചന്ത്രന്മാര്‍ക്ക്   നിര്‍ന്നിതമായ ഭ്രമണ പഥങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു പഠിപ്പിച്ചത്. ശാസ്ത്ര ഗവേഷണങ്ങളുടെ ഉയരങ്ങളില്‍ നില്‍ക്കുപോഴും സൂര്യന്‍ ചലിക്കുന്നില്ല എന്ന്  ശാസ്ത്രം വിശ്വസിച്ചു പോന്നിരുന്ന സമയത്താണ് ആറാം നൂറ്റാണ്ടില്‍ അവടഹൃക്കപെട്ട മഹത്തായ ഗ്രന്ഥത്തില്‍  ഈ പരാമര്‍ശം കാണുന്നത്!

ഖുറാന്‍ ക്രോഡീകരണവും പരിപാലനവും......

 ഇസ്ലാമിന്‍റെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്‍ഗ്ഗ ദര്‍ശനമാണ് വിശുദ്ധ ഖുറാന്‍. ഖുരാനിനു മുന്‍പ് അവതരിക്കപെട്ട മറ്റു ദൈവിക ഗ്രന്ഥങ്ങളുടെ ( തോറ, ബൈബിള്‍ ..) തുടര്‍ച്ചയും ദൈവത്തിന്‍റെ അവസാനത്തെ മാര്‍ഗ്ഗ ദര്‍ശനവുമാകുന്നു വിശുദ്ധ കുറാന്‍. 23 വര്‍ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632 ) നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന്‍ ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും.

അവതരണം:
പലരും തെറ്റിദ്ധരിച്ചത് പോലും കുറാന്‍ മുഹമ്മദ്‌ നബിയുടെ സൃഷ്ടിയല്ല. എക്കാലത്തെയും അറബ് സാഹിത്യത്തിലെ മഹത്തായ സൃഷ്ടിയായ ഈ മഹത് ഗ്രന്ഥത്തിന്റെ ഉടമസ്ഥ അവകാശ വാദം മുഹമ്മദ്‌ നബി (സ) പോലും നടത്തിയിട്ടില്ല. മറിച്ച് വിവിധ സന്ദര്‍ഭങ്ങളിലായി ദൈവത്തിന്‍റെ സന്ദേശം ജിബ്രീല്‍ (ഗബ്രയേല്‍) മാലാഖയിലൂടെ പ്രാവാചകന്‍ മുഹമ്മദ്‌ നബിയ്ക്ക് (സ) യ്ക്ക് വെളിപാടുകളായി അവതരിക്കപെട്ടതാണ് കുറാന്‍. അവതരണ സമയത്ത് പ്രവാചകന്‍ തന്നെ കുറാന്‍ വചനങ്ങള്‍ തന്‍റെ അനുചരന്മാര്‍ക്ക് പാരായണം ചെയ്തു കൊടുക്കുകയും അവരോടു എഴുതി സൂക്ഷിക്കുവാനും അവ മന: പാഠം ആക്കുവാനും നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ഖുറാന്‍ എഴുതി സൂക്ഷിക്കാന്‍ മാത്രം നിയുക്തരായ അനുചരന്മാരും പ്രവാച്ചകനുണ്ടായിരുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ അവതരിക്കപെട്ട കുറാന്‍ വചനങ്ങളുടെ ക്രമീകരണങ്ങളും പ്രവാചകന്‍ തന്നെ തന്‍റെ അനുയായികളോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഒട്ടേറെ പേര്‍ കുറാന്‍ ഹൃദി:സ്ഥമാക്കുകയും മറ്റു ചിലര്‍ അതേ ക്രമതിലായി എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ പലപ്പോഴായി പ്രവാചകന്‍ തന്നെ ജിബ്രീലിന്റെ സാനിധ്യത്തില്‍ അവതരിക്കപെട്ട ഖുറാന്‍ വചനങ്ങളെ വീണ്ടും വീണ്ടും ഒതുകയും ജിബ്രീല്‍ പ്രവാചകനെ അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 

114 അധ്യായങ്ങളിലായി 6236 സൂക്തങ്ങള്‍ ആണ് കുറാനില്‍ ഉള്ളത്. ഈ ഘടന പ്രവാചകന്‍റെ കാലത്ത് ഉണ്ടായിരുന്നു എങ്കിലും കുറാന്‍ ഇന്ന് കാണുന്ന രൂപത്തില്‍ ക്രോഡീകരിക്കപെട്ടത്‌ അവിടത്തെ വിയോഗത്തിന് ശേഷമായിരുന്നു എന്നതാണ് ചരിത്ര വസ്തുത. പ്രവാചകന്‍റെ വിയോഗത്തിന് തൊട്ടു പിറകെ നടന്ന യമാമ യുദ്ധത്തില്‍ കുറാന്‍ മന:പാഠം ആക്കിയ 70 പേര്‍ കൊല്ലപെടുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ കുറാന്‍ ഒരൊറ്റ ഗ്രന്ഥമായി സൂക്ഷിക്കണം എന്ന് ഇസ്ലാമിന്‍റെ പ്രഥമ ഖലീഫ അബൂബകര്‍ സിദ്ധീക്ക് (ര) യോട് അദേഹത്തിന്റെ പിന്‍ഗാമി ഉമര്‍ ബ്നുല്‍ ഖതാബു (ര) ഉണര്‍ത്തുകയും അതനുസരിച്ച് കുറാന്‍ ക്രോഡീകരണം തുടങ്ങുകയും ചെയ്തു.
ഖുറാന്‍ മന: പാഠം ആകിയ സൈദു ഇബ്നു സാബിത് (റ) ന്‍റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കപെടുകയും എഴുതി സൂക്ഷിക്കപെട്ട മുഴുവന്‍ ഏടുകളും ശേഖരിക്കപെടുകയും ചെയ്തു. ഈ ഏടുകള്‍ അദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി സൂക്ഷ്മമായി പരിശോധിക്കുകയും മന: പാഠം ആക്കിയവരുമായി ഒത്തു നോക്കുകയും കൃത്യത ഉറപ്പു വരുത്തുകയും ചെയ്തു. ഒരൊറ്റ സൂക്തം പോലും വിട്ടു പോയിട്ടില്ലെന്നും ഒരൊറ്റ തെറ്റ് പോലും കടന്നു കൂടിയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം ഈ മുഴുവന്‍ ഏടുകളും ഒരൊറ്റ ഗ്രന്ഥമായി പകര്‍ത്തി എഴുതിയതിനു ശേഷം ആ പതിപ്പ് ഖലീഫയ്ക്ക് കൈമാറി. പ്രവാചകന്‍റെ വിയോഗത്തിന് ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ അതായത് പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുറാന്‍ കേട്ടു പഠിച്ച നിരവധിപേര്‍ ജീവിച്ചിരിക്കെ തന്നെ ഇക്കാര്യങ്ങളെല്ലാം ചെയ്തു തീര്‍ക്കപെട്ടു.

ദേഹ വിയോഗത്തിന് മുന്‍പ് ഖലീഫ തന്‍റെ പിന്‍ഗാമിയായ ഉമര്‍ ഇബ്നുല്‍ ഖതാബിനു (റ ) ഈ കുറാന്‍ കൈമാറുകയും അദേഹത്തിന്റെ ഭരണ കാലം (10 വര്‍ഷം) മുഴുവന്‍ ഉമര്‍ (റ) ആ പ്രതി സൂക്ഷിക്കുകയും ചെയ്തു. മരണത്തിനു മുന്‍പ് ഈ ഖുറാന്‍ അദേഹത്തിന്റെ മകളും പ്രവാചകന്‍റെ പത്നിയുമായിരുന്ന ഹഫ്സ (റ) യെ എല്പിക്കുകയുണ്ടായി. 

മൂന്നാം ഖലീഫ ഉസ്മാന്‍ (റ) യും ഖുറാനും:

മൂന്നാം ഖലീഫ ഉസ്മാന്‍ (റ)ന്‍റെ കാലമായപോഴേക്കും ഇസ്ലാം അറേബ്യയുടെ അതിര്‍ത്തികളും കഴിഞ്ഞ് ആഫ്രിക്കയിലേക്കും പേര്‍ഷ്യയിലേക്കും വ്യാപിക്കുകയുണ്ടായി. ഇക്കാലയളവില്‍ നിരവധി അനറബികള്‍ ഇസ്ലാം സ്വീകരിക്കുകയും ഖുറാന്‍ പകര്തിയെഴുതപെടുകയും പാരായണം ചെയ്തു തുടങ്ങുകയും ചെയ്തു. ഈ കോപ്പികളില്‍ ചിലതില്‍ ലിപിയില്‍ മൂല കൃതിയില്‍ നിന്ന് ചെറിയ ചില വ്യതിയാനങ്ങള്‍ ഖലീഫയുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അതിനാല്‍ ഖുറാന്‍ പാരായണക്കാര്‍ ആയ 5 പേരുടെ നേതൃത്വത്തില്‍ ഹഫ്സ (റ) യുടെ കൈവശം ഉള്ള ഖുറാന്‍ കൊണ്ടുവരപ്പെടുകയും അതേ രൂപത്തില്‍ ഖുറാന്‍ എഴുതി സൂക്ഷിക്കാന്‍ പര്യാപ്തമായ രീതിയില്‍ ലിപികള്‍ നിശ്ചയിക്കുകയും അതനുസരിച്ച് ഖുറാന്‍ പകര്‍ത്തി എഴുതുകയും ഉണ്ടായി. ഖലീഫയുടെ നിര്‍ദേശം അനുസരിച്ച് അക്കാലത്ത് മുസ്ലിംകളുടെ കൈവശം ഉണ്ടായിരുന്ന മറ്റു പകര്‍പ്പുകള്‍ മുഴുവന്‍ മദീനയില്‍ കൊണ്ടുവരപ്പെടുകയും മുഴുവനും കത്തിക്കപെടുകയും ചെയ്തു.ആദ്യമായി ക്രോഡീകരിക്കപെട്ട ഖുര്‍ആനിന്റെ പകര്‍പ്പില്‍ നിന്ന് നേരിട്ട് പകര്‍ത്തി എഴുതിയ പകര്‍പ്പുകള്‍ മുസ്ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. പകര്തിയെഴുതപെട്ട ഖുറാന്‍ ഇന്ന് കാണുന്ന രൂപത്തില്‍ സംരക്ഷിക്കുന്നതില്‍ അതി മഹാത്തായ പങ്കാണ് ഉസ്മാന്‍ (റ) വഹിച്ചത്. ചുരുക്കത്തില്‍ ഇന്ന് കാണുന്ന മുഴുവന്‍ പതിപ്പുകളും ഇസ്ലാമിന്‍റെ പ്രഥമ ഖലീഫ അബൂബകര്‍ (റ) ഭരണ കാലത്ത് സംരക്ഷിക്കപെട്ട ഖുരാനിന്റെ തനി പകര്‍പ്പുകള്‍ തന്നെയാണ്. പില്‍കാലത്ത് ലിപികളില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ നിന്ന് പോലും ഖുറാന്‍ സംരക്ഷിക്കപെട്ടത്‌ ഉസ്മാന്‍ (റ) ന്‍റെ ദീര്‍ഘ വീക്ഷണം മൂലമാണ്.. 

അനുബന്ധം:

ഖുര്‍ആനിന്റെ ആദ്യ കാല പതിപ്പുകളില്‍ ഇന്ന് കാണുന്ന രൂപത്തില്‍ വവല്‍സ് (ഫതഹ്, കസര്‍, ദംമു) എന്നിവ ഉണ്ടായിരുന്നില്ല. അറബികളെ സംബന്ധിച്ചിടത്തോളം വവല്‍സ് ഇല്ലാതെ തന്നെ അനായാസം പാരായണം ചെയ്യുവാന്‍ കഴിയുമായിരുന്നു. ഇന്നും അറബികള്‍ക്ക് വവല്സു ഇല്ലാതെ തന്നെ അറബി ഭാഷ വായിക്കാന്‍ കഴിയും കാരണം അറബി അവരുടെ മാതൃഭാഷയാണ് എന്നത് തന്നെ. ഖുരാനിനെ സംബന്ധിച്ചിടത്തോളം ലിപിയെ പോലെതന്നെ പ്രധാനമാണ് ഉച്ചാരണവും. ആയതിനാല്‍ ഖുറാന്‍ അതിന്‍റെ തനതായ രൂപത്തില്‍ തന്നെ ഉച്ചരിക്കപെടുന്നു എന്നു ഉറപ്പു വരുത്താന്‍ ക്രിസ്താബ്ദം 705 ല്‍ അതായത് ഖലീഫ മാലിക് അല്‍ മര്‍വ്വാന്റെ കാലഘട്ടത്തില്‍ ഗവര്‍ണ്ണര്‍ അല്‍ ഹജ്ജജിന്റെ സമയത്താണ് വവല്‍സ് ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രധാനമായും അറബികള്‍ അല്ലാത്തവരെ ഉദ്ദേശിച്ചു ലിപിയില്‍ നടത്തിയ ഒരു നവീകരണം ആയിരുന്നു അത്. ആയതിനാല്‍ ഖുറാന്‍ അതിന്‍റെ തനതായ രൂപത്തില്‍ തന്നെ പാരായണം ചെയ്യപെടുന്നുന്ടെന്നു ഉറപ്പിക്കപെട്ടു. പില്‍കാലത്ത് നാം ഉള്‍പടെ അനരബികള്‍ ആയവര്‍ക്ക് പോലും ഖുറാന്‍ പ്രവാചകന്‍ ഓതി പഠിപ്പിച്ച അതേ രൂപത്തില്‍ തന്നെ ഖുറാന്‍ പാരായണം ചെയ്യാന്‍ കഴിയുന്നതിനു പിന്നില്‍ ഈ വവല്സിന്റെ പ്രാധാന്യം എടുത്തു പറയേണ്ടവയാണ്.

1400 വര്‍ഷങ്ങള്‍ക്കു ശേഷവും യാതൊരു മാറ്റവും ഇല്ലാതെ ഖുറാന്‍ നിലനില്‍കുന്നു എന്നത് അത്ഭുതാവഹമല്ലേ? ലോകത്തിന്‍റെ ഏതു കോണില്‍ നിന്ന് വാങ്ങിയാലും ഖുരാനിനു ഒരേയൊരു പതിപ്പുമാത്രമേ ഉള്ളൂ.. ബൈബിളുനു പോലും അവകാശപ്പെടാന്‍ കഴിയാത്ത ഈ മഹത്വം ഖുരാനിനു എങ്ങനെ സ്വന്തമായി? ഇക്കാര്യങ്ങളിലൊക്കെ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തങ്ങള്‍ ഉണ്ട്

അല്ലാഹു പറയന്നു: "തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും" (ഖുറാന്‍ 15 :9 ).